Tuesday, December 20, 2011

സന്ധ്യാനാമം

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍ 
നരകത്തില്‍ നിന്നും കര കേറ്റീടേണേ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ
മരണകാലത്തെ ഭയത്തെ ചിന്തിച്ചു 
മതി മറന്നു പോയ്‌ മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

ശിവ ശിവ എന്ന് പറയവാതെല്ലാം 
മഹമായ നിന്റെ നേട്ടങ്ങള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

വലിയൊരു കാട്ടിലകപ്പെട്ടൂ ഞാനും 
വഴിയും കാണാതെ ഉഴറുമ്പോള്‍
വഴിയും കാട്ടേണം തിരുമനതാരില്‍
തിരുവൈക്കം വാഴും ശിവശംഭോ

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

എളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍ 
ഇടക്കിടക്കാറു പടിയുണ്ട് 
പടിയാറും കേറി അവിടെ ചെല്ലുമ്പോള്‍ 
ശിവനെ കാണേണം ഭഗവാനേ

ശിവ ശംഭോ ശംഭോ,  ശിവ ശംഭോ ശംഭോ, ശിവ ശംഭോ ശംഭോ, ശിവ ശംഭോ

2 comments:

  1. PARANJU THANNALU THETTU CORRECT CHEYYILLANU VAASIYAANO?

    ReplyDelete
  2. ശിവ ശിവ ഒന്നും പറയാവതല്ലേ
    മഹമായ തന്റെ പ്രകൃതികള്‍ ..എന്നാണ് ശരി

    എളുപ്പമായുള്ള വഴിയെ ചിന്തിച്ചാല്‍
    ..........
    പടിയാറും കടന്നവിടെ ചെല്ലുമ്പോള്‍
    ശിവനെ കാണാകും ശിവ ശംഭോ

    ഇതാണ് നചികേതു പറഞ്ഞ തിരുത്ത്‌. ഞാന്‍ ചൊല്ലി പഠിച്ച പടി ഇവിടെ ഇട്ടിരിക്കുന്നു. ഇതില്‍ ഇതാണ് ശരി എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

    ReplyDelete