ദൈവമേ, കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ
നാവികന്‍ നീ ഭവാബ്ധിക്കോരാവിവന്‍തോണി നിന്‍പദം
ഒന്നൊന്നായെണ്ണിയെണ്ണി ത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം
അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
ആഴിയും തിരയും കാറ്റും ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും നീയുമെന്നുള്ളിലാകണം
നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെനീക്കി സ്സായൂജ്യം നല്‍കുമാര്യനും
നീ സത്യം ജ്ഞാനമാനന്ദം നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോര്‍ക്കില്‍ നീ
അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിക്കുക
ജയിക്കുക മഹാദേവാ, ദീനവന പരായണാ
ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക
ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം

No comments:
Post a Comment