കണി കാണും നേരം, കമല നേ ത്രന്റെ
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി, വളകള്‍, മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ
നരക വൈരിയാം അരവിന്ദാക്ഷന്റെ
ചെറിയ നാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നെ
അടുത്ത് വാ ഉണ്ണീ, കണി കാണാന്‍
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
കിലു ചിലേയെന്നും കിലുങ്ങും കാഞ്ചന-
ചിലമ്പിട്ടോടി വാ കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
അടുത്തു വാ ഉണ്ണീ കണി കാണാന്‍
ബാലസ്ത്രീകള്‍ടെ തുകിലും വാരി-
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍
എതിരെ ഗോവിന്ദന്‍ അരികെ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും പാല്‍ -
മന്ദസ്മിതവും തൂകി വാ കണി കാണാന്‍
നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനക കിങ്ങിണി, വളകള്‍, മോതിരം
അണിഞ്ഞു കാണേണം ഭഗവാനെ
നരക വൈരിയാം അരവിന്ദാക്ഷന്റെ
ചെറിയ നാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നെ
അടുത്ത് വാ ഉണ്ണീ, കണി കാണാന്‍
മലര്‍മാതിന്‍ കാന്തന്‍ വസുദേവാത്മജന്‍
പുലര്‍കാലേ പാടി കുഴലൂതി
കിലു ചിലേയെന്നും കിലുങ്ങും കാഞ്ചന-
ചിലമ്പിട്ടോടി വാ കണി കാണാന്‍
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോള്‍
വിശക്കുമ്പോള്‍ വെണ്ണ കവര്‍ന്നുണ്ണും കൃഷ്ണാ
അടുത്തു വാ ഉണ്ണീ കണി കാണാന്‍
ബാലസ്ത്രീകള്‍ടെ തുകിലും വാരി-
ക്കൊണ്ടരയാലിന്‍ കൊമ്പത്തിരുന്നോരോ
ശീലക്കേടുകള്‍ പറഞ്ഞും ഭാവിച്ചും
നീലക്കാര്‍വര്‍ണ്ണാ കണി കാണാന്‍
എതിരെ ഗോവിന്ദന്‍ അരികെ വന്നോരോ
പുതുമയായുള്ള വചനങ്ങള്‍
മധുരമാം വണ്ണം പറഞ്ഞും പാല്‍ -
മന്ദസ്മിതവും തൂകി വാ കണി കാണാന്‍
No comments:
Post a Comment